സാമൂഹ്യപെന്ഷന് ഗുണഭോക്താക്കളുടെ ശ്രദ്ധക്ക്
June 12, 2026
ദേവികുളം ഗ്രാമപഞ്ചായത്തില്‍ നിന്നും വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ (വാര്‍ദ്ധക്യകാല പെന്ഷന്, വിധവാ പെന്ഷന്, വികലാംഗ പെന്ഷന്, അവിവാഹിത പെന്ഷന് തുടങ്ങിയവ) കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ അര്‍ഹത പരിശോധിക്കുന്നതിന്റെയും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന്റെയും ഭാഗമായി, പഞ്ചായത്തില്‍ നിന്നും ബന്ധപ്പെട്ട വാര്‍ഡുകളില്‍ ലഭ്യമാക്കിയിട്ടുളള പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ മാത്രം നിലവിലുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.
ആയതിനാല്‍, സാമൂഹ്യ സുരക്ഷാ പെന്ഷന് ലഭിക്കുന്ന എല്ലാ ഗുണഭോക്താക്കളും തങ്ങളുടെ ഏറ്റവും പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് 2026 ജൂണ്‍ 30-നകം ദേവികുളം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കുകയോ ബന്ധപ്പെട്ട വിഭാഗത്തില്‍ ഏല്‍പ്പിക്കുകയോ ചെയ്യേണ്ടതാണ്.